ഇന്ത്യ-ശ്രീലങ്ക ഏകദിനം: സഞ്ജു 46ൽ പുറത്ത്, 3 വിക്കറ്റ് നഷ്ടം 123-3 (19.2 Ov) LIVE

By Sooraj Surendran.23 07 2021

imran-azhar

 

 

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 19.2 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിൽ. 49 റൺസെടുത്ത് മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ പൃഥ്വി ഷായെയും 11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

 

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ പരിക്കിനെ തുടര്‍ന്ന് നഷ്‌ടമായ സഞ്ജു മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 46 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 46 റൺസാണ് സഞ്ജു നേടിയത്.

 

അർധസെഞ്ചുറിക്ക് 4 റൺസ് അകലെയാണ് സഞ്ജുവിന്റെ മടക്കം. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്.

 

ജയ്‌വിക്രമയുടെ പന്തിൽ ആവിശ്കാ ഫെർണാണ്ടോ എടുത്ത ക്യാച്ചിലൂടെയാണ് സഞ്ജു പവലിയനിലേക്ക് മടങ്ങിയത്. ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജുവിന്റെ ആദ്യ മത്സരമാണിത്.

 

മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇന്ന് അരങ്ങേറിയത്.

 

ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി.

 

OTHER SECTIONS