മലയാളി പൊളി അല്ലെ..! രാജസ്ഥാൻ റോയൽസിനെ സഞ്ജു നയിക്കും

By സൂരജ് സുരേന്ദ്രൻ .20 01 2021

imran-azhar

 

 

രാജസ്ഥാൻ റോയൽസിന് പകരക്കാരൻ. ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരം റോയൽസിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കും. സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം.

 

രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

 

 

ഇക്കഴിഞ്ഞ സീസണിൽ സ്മിത്തിന്റെ നായകത്വത്തിൽ കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 

തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം പിന്നീടങ്ങോട്ട് പതറുകയായിരുന്നു.

 

ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്.

 

ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.

 

രാജസ്ഥാൻ നിരയിൽ ഏറെ പരിചയസമ്പന്നനായ താരവും, നെടുംതൂണുമാണ് സഞ്ജു.

 

സഞ്ജുവിന്റെ നായകത്വത്തിൽ ഏറെ പ്രതീക്ഷയാണ് ടീം മാനേജ്മെന്റിന്.

 

OTHER SECTIONS