ബംഗാള്‍ മുന്നിലെത്തി; ഗോളടിച്ചത് ദിലീപ് ഓര്‍വാന്‍

By Web Desk.02 05 2022

imran-azhar

 


മഞ്ചേരി: അധിക സമയത്തിന്റെ ഏഴാം മിനുട്ടില്‍ മുന്നേറ്റ നിരക്കാരന്‍ ദിലീപ് ഓര്‍വാന്‍ നേടിയ ഗോളിന് മുന്നില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നായിരുന്നു മത്സരം അധിക സമയത്തേക്ക് നീണ്ടത്.

 

സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരളവും ബംഗാളും സമനിലയിലായിരുന്നു. ഒന്നാം പകുതിയില്‍ കേരളത്തെക്കാള്‍ അക്രമിച്ച് കളിച്ചത് ബംഗാളായിരുന്നു.

 

പലപ്പോഴും ബംഗാളിന്റെ മുന്നേറ്റ നിരയുടെ മുന്നില്‍ കേരളത്തിന്റെ പ്രതിരോധ നിര ആടിയുലഞ്ഞു. ആദ്യ പകുതിയില്‍ കേരളത്തിന് 4 കോര്‍ണര്‍ കിക്കുകള്‍ വഴങ്ങേണ്ടിവന്നു. കേരളത്തിന് ആദ്യപകുതിയില്‍ 1 കോര്‍ണര്‍കിക്ക് മാത്ര മാത്രമാണ് ലഭിച്ചത്. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ഗോള്‍പേസ്റ്റിനെ ലക്ഷ്യം വയ്ക്കുന്നതിന് മുമ്പ് വിഫലമാക്കുന്നതില്‍ ബംഗാള്‍ പ്രതിരോധ നിര വിജയിച്ചു.

 

മത്സരത്തിന്റെ 4-ാം മിനുട്ടില്‍ തന്നെ മികച്ചൊരു അവസരം ഹെഡ്ഡര്‍ എടുത്ത നബി ഹുസൈന്‍ പാഴാക്കി. പിന്നീട് കേരളത്തിന് പോസ്റ്റിന് വെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ജിജോ ജോസഫ് ഗോളിയുടെ കൈകളിലേയ്ക്ക് അടിച്ചു കൊടുത്തു. 24-ാം മിനുട്ടില്‍ കേരള പോസ്റ്റിനുള്ളില്‍ ലഭിച്ച ഒരു ത്രൂ ബോള്‍ ഗോളാക്കി മാറ്റാന്‍ മഹിതേഷ് റോയ്ക്ക് സാധിച്ചില്ല.

 

മത്സരത്തിന്റെ 32-ാം മിനുട്ടില്‍ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണ്ണാവസരം കേരളത്തിന്റെ വിഗ്‌നേഷ് പാഴാക്കി. 35-ാം മിനുട്ടില്‍ ബംഗാള്‍ മികച്ചൊരു അവസരം പാഴാക്കി. ഇതിന് പിന്നാലെ കേരളം ഇരട്ടമാറ്റം നടത്തി. മുന്നേറ്റ നിരക്കാരന്‍ വിഗ്‌നേഷിന് പകരം ജെസിനും മധ്യനിരയില്‍ നിജോ ഗില്‍ബര്‍ട്ടിന് പകരം നൗഫലും കളത്തിലിറങ്ങി.

 

44-ാം മിനുട്ടില്‍ അര്‍ജ്ജുന്‍ ജയ്രാജ് എടുത്ത ഫ്രീകിക്കും ബംഗാള്‍ ഗോളി അനായാസം കൈപിടിയിലൊതുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കേരളത്തിന്റെ ബോക്‌സില്‍ ഒരു കൂട്ടപ്പൊരിച്ചില്‍ നടന്നെങ്കിലും അവസരം മുതലാക്കാന്‍ ബംഗാളിന് സാധിച്ചില്ല. ആദ്യ പകുതിയില്‍ ബോള്‍ പൊസഷനിലും ബംഗാളായിരുന്നു മുന്നില്‍.

 

 

OTHER SECTIONS