ഫ്രഞ്ച് ഓപ്പൺ; സാഥ്വിക്-ചിരാഗ് സഖ്യത്തിന് വെള്ളി

By Chithra.28 10 2019

imran-azhar

 

പാരിസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാഥ്വിക് സായ്‌രാജ് റാങ്കിറെഡ്‌ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് വെള്ളി. ഫൈനലിൽ ഇന്തോനേഷ്യയുടെ ഒന്നാം സീഡായ മാർക്കസ് ഫെർണാൾഡി ഗിഡിയൺ-കെവിൻ സഞ്ജയ സുക്കാമുലോ സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. സ്‌കോർ : 21-18, 21-16.

 

ആദ്യ ഗെയിമിൽ ഒന്നാം സീഡ് താരങ്ങളോടൊപ്പം ഒപ്പത്തിനൊപ്പം നിന്നെങ്കിലും തുടർച്ചായി മൂന്ന് പോയിന്റ് നേടി ഇൻഡോനേഷ്യൻ താരങ്ങൾ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ അവസാനഘട്ടത്തിൽ പരിചയസമ്പത്ത് ഇൻഡോനേഷ്യൻ താരങ്ങളെ തുണയ്ക്കുകയായിരുന്നു. ഈ ഗെയ്മിലും ഇന്ത്യൻ താരങ്ങൾ എതിരാളികൾക്കൊപ്പം നിന്നെങ്കിലും ഒന്നാം സീഡുകാർ മത്സരം സ്വന്തമാക്കുകയായിരുന്നു.

OTHER SECTIONS