ഐപിഎല്ലില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ശതകോടികളുടെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഹോര്‍ഡിംഗ് കമ്പനിയാക്കും.

author-image
Web Desk
New Update
ഐപിഎല്ലില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ശതകോടികളുടെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഹോര്‍ഡിംഗ് കമ്പനിയാക്കും. ഇതുമായി ബന്ധപ്പെട്ട് സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ചര്‍ച്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലിനെ ഹോര്‍ഡിംഗ് കമ്പനിയാക്കിയാല്‍ സൗദി ഭരണകൂടം 500 കോടി ഡോളര്‍ നിക്ഷേപം നടത്തും. മാത്രമല്ല, ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കത്തെ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും സൗദി സഹകരിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിനെയും പോലെ ഐപിഎല്ലിനെ മാറ്റിയെടുക്കുമെന്നാണ് സൗദിയുടെ വാഗ്ദാനം. സൗദിയുടെ വാഗ്ദാനത്തില്‍ അന്തിമ തീരുമാനം ബിസിസിഐയുടേതാണ്. ബിസിസി അധ്യക്ഷന്‍ ജെയ് ഷായാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

2008 ലാണ് ഐപിഎല്‍ തുടങ്ങിയത്. സൗദി അറേബ്യ ആസ്ഥാനമായ അരാംകോയും സൗദി അറേബ്യന്‍ ടൂറിസം അതോറിറ്റിയും സ്‌പോണ്‍സര്‍മാരാണ്. ലോകത്തെ ഏറ്റവും 'സമ്പന്ന'മായ ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. ഓരോ മത്സരത്തിനും സംപ്രേക്ഷണാവകാശമായി 125 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുന്നത്.

saudi arabia sports news Latest News ipl