യുവതാരം സൗരവ് ഇനി ബ്ലാസ്‌റ്റേഴ്സിൽ

By Ameena Shirin s.28 06 2022

imran-azhar

യുവതാരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി കളിക്കും. സൗരവുമായി കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ഈ യുവ വിംഗർ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

 

21കാരനായ താരം 2025 വരെ ക്ലബ്ബിൽ തുടരും. റെയിൻബോ എഫ്‌സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. എടികെയുടെ റിസർവ് ടീമിൽ ചെറിയ കാലം കളിച്ച ശേഷം 2020ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേർന്നു.

 

കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനായി താരം പ്രതീക്ഷ പകരുന്ന പ്രകടനം നടത്തിയിരുന്നു. ഇക്കാലയളവിൽ ക്ലബ്ബിനായി 14 മത്സരങ്ങൾ കളിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.

 

സീസണിൽ കെബിഎഫ്‌സിയുടെ രണ്ടാമത്തെ സൈനിങാണ് ഇത്. കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാൻഡയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. സൗരവിൻ്റെ കൂട്ടിച്ചേർക്കൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ ഘടകത്തിന് കൂടുതൽ കരുത്ത് പകരും.

 

OTHER SECTIONS