രണ്ടാം ഏകദിനം : ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

By sruthy sajeev .13 Dec, 2017

imran-azhar


ചണ്ഡിഗഡ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ടോസ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക
1-0ന് മുന്നിലാണ്. പരമ്പരയില്‍ നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ
ഒഴിവാക്കി. പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതാരം വാഷിംഗ്ടണ്‍ സുന്ദറിനെ അന്തിമ ഇലവനില്‍ ഉള്‍പെ്പടുത്തി. സുന്ദറിന്റെ അരങ്ങേറ്റമാണ് ഇന്ന്. കോച്ച് രവി ശാസ്ത്ര
ിയാണ് സുന്ദറിന് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചത്. ആദ്യ മത്സരം ജയിച്ച ടീമില്‍ നിന്നും ലങ്ക മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്‌ള. ധരംശാലയില്‍ നടന്ന ഒന്നാം ഏകദിനത്തിലും
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ ബാറ്റിംഗ് മറന്ന ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

 

OTHER SECTIONS