രോഹിതിന് സെഞ്ചുറി , ഇന്ത്യ മികച്ച നിലയില്‍

By sruthy sajeev .13 Dec, 2017

imran-azhar

 മൊഹാലി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം  ഏകദിനത്തിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി. തന്റെ ഏകദിന കരിയറിലെ 16-ാം സെഞ്ചുറിയാണ് രോഹ
ിത് ശര്‍മ മൊഹാലിയില്‍ കുറിച്ചത്. ശിഖര്‍ ധവാന്റെയും തന്റെ കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ശ്രേയസ് അയ്യരുടെയും അര്‍ദ്ധ സെഞ്ചുറി മികവിലാണ് ഇന്ത്യ
രണ്ടാം ഏകദിനത്തില്‍ 300 റണ്‍സ കഴിഞ്ഞത്. 116 പന്തുകള്‍ നേരിട്ട രോഹിത് ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് സെഞ്ചുറിയിലേക്കെത്തിയത്.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ ആദ്യ സെഞ്ചുറിയാണിത്. 153 റണ്‍സ് നേടിയ രോഹിതും 83 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 45 ഓവറില്‍ 320
റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക 1-0ന് മ
ുന്നിലാണ്. പരമ്പരയില്‍ നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.

 

OTHER SECTIONS