രണ്ടാം ഏകദിനം: ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

By Anju N P.21 Sep, 2017

imran-azhar

 

കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. കളിയുടെ ആറാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 19ല്‍ എത്തിനില്‍ക്കെ രോഹിത് ശര്‍മയെ കോള്‍ട്ടര്‍ നില്‍ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. 14 പന്തില്‍ നിന്ന് ഏഴ് റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. രഹാനെയും ക്യാപ്റ്റന്‍ കോലിയുമാണ് ക്രീസില്‍.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 26 റണ്‍സിന് വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.

 

OTHER SECTIONS