ഫൈനലിലേയ്ക്കുള്ള ലാസ്റ്റ് ബസ് പിടിക്കാന്‍ മുംബൈയും കൊല്‍ക്കത്തയും

By sruthy sajeev .19 May, 2017

imran-azhar


രണ്ട് തവണ ഐ പി എല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും അങ്ക തട്ടിലേയ്ക്ക് ഇറങ്ങുകയാണ്. ഐപിഎല്‍ ഫൈനല്‍ ലക്ഷ്യമിട്ടുള്ള അങ്ക പുറപ്പാട് എവിടെ എത്തി നില്‍ക്കുമെന്ന് ഇന്ന് അറിയാം. രണ്ട് തവണ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. വൈകിട്ട് എട്ടിനാണ് മല്‍സരം.

 

എലിമിനേറ്ററില്‍ ഹൈദരാബാദിനെതിരെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ജയിച്ചാണ് കൊല്‍ക്കത്ത ഫൈനലിലേയ്ക്കുള്ള വാതിലില്‍ എത്തി നില്‍ക്കുന്നത്, കൊല്‍ക്കത്ത
നേരിടുന്ന മുംബൈ ഇന്ത്യന്‍സാകട്ടെ ഒന്നാം ക്വാളിഫൈയറില്‍ റൈസിംഗ് പൂനൈ സൂപ്പര്‍ ജയിന്റെ്‌സിനോട് തോറ്റാണ് രണ്ടാം ക്വാളിഫൈയറില്‍ എത്തിയത്.

 

മഴ കാരണം മണിക്കൂറുകള്‍ വൈകി തുടങ്ങിയ കളിയില്‍ മുംബൈ ഇന്ത്യന്‍സ് 128 റണ്‍സ് നേടിയിരുന്നു. ഒടുവില്‍ ആറോവറില്‍ 48 റണ്‍സായി ചുരുക്കിയ കളിയില്‍ 7 വി
ക്കറ്റിനാണ് കൊല്‍ക്കത്ത് ജയിച്ചത്. എന്നാല്‍ കളി ഉപേക്ഷിച്ചിരുന്നുവെങ്കില്‍ ഹൈദരാബാദ് രണ്ടാം ക്വാളിഫയര്‍ യോഗ്യത നേടിയേനെ. ഇതു വരെയുള്ള ചരിത്രം അനുസര
ിച്ച് മുംബൈയ്ക്കാണ് മുന്‍തൂക്കം കൂടുതല്‍ . പരസ്പരമുള്ള പോരാട്ടങ്ങളില്‍ കൂടുതല്‍ വിജയവും മുംബൈയ്‌ക്കൊപ്പമായിരുന്നു.

 

പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തായിരുന്ന മുംബൈ ഇന്ത്യന്‍സ് പൂനെയോട് ആദ്യ ക്വാളിഫയറില്‍ തോല്‍ക്കേണ്ടി വന്നതിനാലാണ് രണ്ടാം ക്വാളിഫൈയറില്‍ കൊല്‍
ക്കത്തയോട് കൊമ്പ് കോര്‍ക്കേണ്ടി വരുന്നത്.

 

ശക്തമായ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. അന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെ നേരിട്ട ബൗളിംഗ് മികവ് നിലനിര്‍ത്താനായാല്‍ പിടിച്ചു നില്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗംഭീറും കൂട്ടരും. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റൈസിംഗ് പൂനെയെ നേരിടും.

OTHER SECTIONS