52 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ്

By anju.12 10 2018

imran-azhar

ഹൈദരാബാദ് ; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. 52 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസിന്റെ കീറണ്‍ പവല്‍ (22), ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (14) എന്നിവരാണ് പുറത്തായത്. പവലിനെ അശ്വിനും ബ്രാത്‌വയ്റ്റിനെ കുല്‍ദീപ് യാദവും പുറത്താക്കി. 26 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് ഇവര്‍ നേടിയെടുത്തത്. ഷായ് ഹോപ് (17), ഹെറ്റ്മയെര്‍ (ആറ്) എന്നിവര്‍ ക്രീസില്‍.


അതേസമയം ഇന്ത്യന്‍ ടീമില്‍ യുവതാരം ഷാര്‍ദുല്‍ താക്കൂറിന്റെ അരങ്ങേറ്റം കൂടിയാണ് ഈ മത്സരം. മുഹമ്മദ് ഷമിക്ക് വിശ്രമം വേണ്ടിവന്നതോടെയാണ് താക്കൂറിനെ ടീമില്‍ ഉള്‍പ്പടുത്തിയത്. ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളില്ല. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന 294-ാമത്തെ താരമാണ് താക്കൂര്‍. ഈ വര്‍ഷം മാത്രം ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ താരവുമായി യുവതാരം.

 

OTHER SECTIONS