ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടി ഇംഗ്ലണ്ട്; ഇംഗ്ലണ്ട്1 ക്രൊയേഷ്യ 0 LIVE

By Sooraj S.12 Jul, 2018

imran-azhar

 

 

റഷ്യ: ഫിഫ ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ നേടി സ്വപ്ന തുല്യമായ തുടക്കം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ പകുതിയുടെ 5ആം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ഫൈനൽ മോഹങ്ങൾക്ക് ആഘാതം സൃഷ്ടിച്ചുകൊണ്ട് ഫ്രീകിക്കിലൂടെ ട്രിപ്പിയറാണ് ആദ്യ ഗോൾ നേടിയത്. തുടക്കത്തിലേ ഗോൾ നേടി ക്രൊയേഷ്യയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. 3 -1 -4 -2 എന്ന ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. എന്നാൽ 4 -1 -4 -1 എന്ന ഫോർമേഷനിലാണ് ക്രൊയേഷ്യ കളിക്കുന്നത്. മികച്ച തുടക്കം നേടിയ ഇംഗ്ലണ്ട് തകർപ്പൻ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.