സീനിയര്‍ സ്കൂള്‍ അത് ലറ്റിക് സ്: കേരളത്തിന് 2 സ്വര്‍ണം

By praveen prasannan.20 Dec, 2017

imran-azhar

റോത്തക്: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മൂന്നാം ദിനം കേരളം രണ്ട് സ്വര്‍ണ്ണം നേടി. രണ്ടാം ദിനം മെഡല്‍ നേടാനാകാത്തതിന്‍റെ നിരാശയ്ക്ക് പരിഹാരമായാണ് സ്വര്‍ണ നേട്ടം.

പോള്‍വാള്‍ട്ടില്‍ കല്ലടി സ്കൂളിലെ നിവ്യ ആന്‍റണി ദേശീയ റെക്കാഡോടെ സ്വര്‍ണ്ണം നേടി. കേരളത്തിന്‍റെ തന്നെ മരിയ ജെയ് സന്‍റെ റെക്കാഡാണ് നിവ്യ മറികടന്നത്. ഈ ഇനത്തില്‍ കല്ലടി സ്കുളിലെ ആര്‍ഷ ബാബു വെങ്കലം നേടി.

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയിലൂടെയാണ് മൂന്നാം ദിവസത്തിലെ ആദ്യ സ്വര്‍ണ്ണം കേരളം നേടിയത്. നേരത്തേ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ആദര്‍ശ് ഗോപി വെള്ളി നേടിയിരുന്നു.

കേരളത്തിന് ഇതോടെ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി. അതിനിടെ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തയില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ സി കെ ശ്രീജ നേടിയ വെങ്കലം റദ്ദാക്കി. അവസാന ലാപ്പ് പൂര്‍ത്തിയാകാതെ ശ്രീജ മല്‍സരം അവസാനിപ്പിച്ചെന്ന നാലാം സ്ഥാനത്ത് വന്ന മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.

 

 

loading...

OTHER SECTIONS