സെര്‍ബിയന്‍ താരം നെമന്‍ജ ലാസിക് പെസിക കേരള ബ്ളാസ്റ്റേഴ്സില്‍

By praveen prasannan.11 Aug, 2017

imran-azhar

കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് നിരയിലേക്ക് മൂന്നാമത്തെ വിദേശതാരവുമെത്തി. സെര്‍ബിയയില്‍ നിന്നുള്ള നെമന്‍ജ ലാകിക് പെസികയാണ് ഏറ്റവും ഒടുവില്‍ കേരള ടീമുമായി കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

പ്രതിരോധ നിരയിലാണ് നെമന്‍ജ ലാകിക് പെസിക കളിക്കുന്നത്.ഓസ്ട്രേലിയന്‍ ക്ളബ് കപ്ഫെന്‍ബെര്‍ഗില്‍ നിന്നാണ് താരം കേരള ബ്ളാസ്റ്റേഴ്സിലെത്തുന്നത്.

കഴിഞ്ഞ ദിവസം ഘാന താരം കറേജ് പെകുസണിനെ കേരള ബ്ളാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു മിഡ്ഫീല്‍ഡറായ പെകൂസന്‍ സ്ളോവേനിയന്‍ ക്ളബ് എഫ് സി കോപ്പറില്‍ നിന്നാണ് കേരള ബ്ളാസ്റ്റേഴ്സിലേക്കെത്തുന്നത്.

നേരത്തേ മുന്‍ കനേഡിയന്‍ താരം യാന്‍ ഹ്യൂം ബ്ളാസ്റ്റേഴ്സുമായ്റ്റി കരാര്‍ ഒപ്പുവച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS