സെറീന വില്യംസ് യു എസ് ഓപ്പൺ ടെന്നീസിന്റെ സെമിഫൈനലിൽ

By Sooraj Surendran.05 Sep, 2018

imran-azhar

 

 

ന്യുയോർക്ക്: ലോകോത്തര ടെന്നീസ് പ്ലെയർ താരമായ സെറീന വില്യംസ് യു എസ് ഓപ്പൺ ടെന്നീസ് മത്സരത്തിന്റെ സെമിഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. അമ്മയായ സെറീന കഴിഞ്ഞ സീസണിൽ മത്സരിച്ചിരുന്നില്ല. ഈ സീസണിൽ മികച്ച പ്രകടനമാണ് സെറീന കാഴ്ചവെക്കുന്നത്. ക്വാർട്ടർ ഫൈനലിൽ കരോളിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെറീന വിജയം ഉറപ്പിച്ചത്. തുടക്കത്തിൽ മോശം പ്രകടനമായിരുന്നു സെറീന കാഴ്ചവെച്ചതെങ്കിൽ പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. 6-4, 6-3.എന്ന സ്കോറിനാണ് സെറീനയുടെ വിജയം. സെമിഫൈനലിൽ ലാത്‌വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയെയാണ് സെറീന നേരിടുന്നത്.