മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്നും സെ​റീ​ന വി​ല്യം​സ് പിന്മാറി

By Sooraj Surendran .24 03 2019

imran-azhar

 

 

മയാമി: കാൽമുട്ടിനേറ്റ പരിക്ക് കാരണം ടെന്നീസ് ഇതിഹാസ താരം സെറീന വില്യംസ് മയാമി ഓപ്പണിൽനിന്നും പിൻവാങ്ങി. മയാമി ഓപ്പണിൽ സെറീന മൂന്നാം റൗണ്ടിൽ കടന്നിരിക്കുകയായിരുന്നു. മയാമിയിൽ വാംഗ് ക്വിയാംഗ് ആയിരുന്നു സൈനയുടെ അടുത്ത റൗണ്ടിലെ എതിരാളി. തുടർച്ചയായ രണ്ടാം മത്സരത്തിൽ നിന്നുമാണ് സെറീന പിന്മാറുന്നത്. 23 തവണ ഗ്രാൻഡ് സ്‌ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള താരമാണ് സെറീന വില്യംസ്.