സെറീനയ്ക്ക് പകരക്കാരിയായി മകൾ മകൾ ഒളിംപിയ വരുന്നുണ്ട്

By Sooraj Surendran.10 09 2020

imran-azhar

 

 

ന്യൂയോർക്ക്: ലോക ടെന്നീസ് ഇതിഹാസം സെറീന വില്യംസിന്റെ മകൾ ഒളിംപിയയും അമ്മയുടെ പാത തന്നെ പിന്തുടരുമെന്ന് സൂചന നൽകി സെറീന വില്യംസ്. മകൾ കടുത്ത ടെന്നീസ് പ്രേമിയാണെന്നും, തന്റെ പരിശീലന സമയങ്ങളിൽ അടുത്ത് ചുറ്റിപ്പറ്റി നിൽക്കാറുണ്ടെന്നും, വാർത്താസമ്മേളനത്തിൽ മകളെപ്പറ്റി ചോദ്യമുയർന്നപ്പോൾ സെറീന പറഞ്ഞു. എന്റെ കളി മാറ്റിവച്ച്, അവളുടെ കയ്യി‍ൽ ഒരു റാക്കറ്റ് പിടിപ്പിക്കാനുള്ള ആലോചനയിലാണു ഞങ്ങൾ.’ സെറീന കൂട്ടിച്ചേർത്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സരണങ്ങളിൽ കാണികൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും അമ്മയുടെ മത്സരങ്ങൾക്ക് മകൾ നിത്യസന്ദർശകയാണ്.

 

OTHER SECTIONS