സെറീന വില്യംസ് അമ്മയാകാന്‍ ഒരുങ്ങുന്നു..........

By sruthy sajeev .20 Apr, 2017

imran-azhar


ന്യൂയോര്‍ക്ക്: ടെന്നീസിലെ സൂപ്പര്‍താരം വിസ്മയം സെറീന വില്യംസ് അമ്മയാകാന്‍ പോകുന്നു. സ്‌നാപ്ചാറ്റിലൂടെ സൈറീന തന്നെയാണ് ഇക്കാര്യം വെളിപെ്പടുത്തിയത്.
താന്‍ 20 ആഴ്ച ഗര്‍ഭിണിയാണെന്ന് സെറീന അറിയിച്ചു. ഈ വര്‍ഷം ഇനി ഒരു മത്സരങ്ങളിലും പങ്കെടുക്കില്ലെന്നും താരത്തിന്റെ ഔദോ്യഗീക വക്താവ് വ്യക്തമാക്കി.

 

ഗ്രാന്‍ഡ് സ്‌ളാം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡും സെറീന സ്വന്തമാക്കിയിരുന്നു. 35 കാരിയായ സെറീന റെഡിറ്റ് സഹ ഉടമ അലക്‌സിസ് ഒഹാനിയനുമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി സെറീന നേരത്തെ അറിയിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടി സ്റ്റെഫി ഗ്രാഫിന്റെ റിക്കാര്‍ഡ് തിരുത്തിയ സെറീന അന്നുമുതല്‍ ടെന്നീസില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

OTHER SECTIONS