യുഎസ് ഓപ്പൺ : കിരീടപ്പോരാട്ടത്തിന് സെറീനയും ബിയൻകയും

By Chithra.06 09 2019

imran-azhar

 

ന്യൂയോർക്ക് : യുഎസ് ഓപ്പൺ വനിതാ വിഭാഗം കിരീടപ്പോരാട്ടം അമേരിക്കയുടെ സെറീന വില്യംസും കാനഡക്കാരി ബിയൻക ആൻഡ്രിസ്‌ക്യൂവും തമ്മിൽ.

 

യുക്രൈൻ താരം എലീന സ്വിറ്റോലീനയെ തോൽപിച്ചാണ് സെറീന ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോർ : 6-3, 6-1.

 

യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയൻ വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് ബിയൻക കലാശപ്പോരാട്ടത്തിന് എത്തുന്നത്. സെമിയിൽ സ്വിസ് താരം ബെലിൻഡ ബെൻസിച്ചിനെ 7-6, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ബിയൻക ഫൈനലിൽ എത്തിയത്.

OTHER SECTIONS