മകളെ സാക്ഷിയാക്കി സെറീന വിവാഹിതയായി

By BINDU PP .17 Nov, 2017

imran-azhar

 

 

 

ന്യൂയോർക്ക്: ഒളിമ്പിയ ഒഹാനിയൻ ജൂനിയറിനെ സാക്ഷിയാക്കി ഒടുവിൽ ടെന്നീസ് റാണി സെറീന വില്യംസ്, കാമുകന്‍ അലക്സിസ് ഒഹാനിയനെ വിവാഹം കഴിച്ചു. സെറീന മകളുടെ അച്ഛനെ വിവാഹം ചെയ്തു. ലോക മുൻ ഒന്നാം നമ്പർ സെറീന വില്യംസും താരമായ സെറീനയും പ്രമുഖ വ്യവസായിയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡിറ്റ് സഹ സ്ഥാപകനുമായ അലക്സിസ് ഒഹാനിയനും തമ്മിലുള്ള വിവാഹം ആഘോഷങ്ങളാല്‍ സമൃദ്ധമായിരുന്നു.വ്യാഴാഴ്ച ന്യൂ ഓർലിയൻസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഏകദേശം 10 ലക്ഷം ഡോളറിന്‍റെ ആഘോഷമാണ് അരങ്ങേറിയത്.നഗരത്തെ നിശ്ചമാക്കിയായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. ചടങ്ങുകൾക്കായി അധികൃതർ നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചിരുന്നു. ബിയോൺസ്, കിം കർദർഷ്യൻ, ഇവ ലോംഗോറിയ, കരോളിനെ വോസ്നിയാക്കി, കെല്ലി റോലൻഡ്, സിയറ തുടങ്ങി ലോകത്തെ പ്രമുഖ താരങ്ങളാണ് സെറീനയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ഫോണ്‍ കൊണ്ടുവരാന്‍ അനുവാദം ഇല്ലായിരുന്നു. ചടങ്ങുകള്‍ പുറംലോകത്തെത്തുന്നത് തടയാനായിരുന്നു ഇത്. വിവാഹചടങ്ങുകളുടെ സംപ്രേക്ഷണം മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിനിന് വില്‍ക്കാനാണ് പദ്ധതി.

 

 

OTHER SECTIONS