താര പോരാട്ടത്തിനൊരുങ്ങി സിസിഎല്‍ ; കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കാന്‍ രാജ്കുമാര്‍ സേതുപതി

By Anju N P.13 Oct, 2017

imran-azhar

 

മഡ്ഗാവ് : ക്രിക്കറ്റിന്റെ താരപ്പോരാട്ടമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കമായി. വിവിധ ഭാഷകളിലെ സിനിമാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഏഴാം സീസണിനായുള്ള ഒരുക്കങ്ങള്‍ക്കു ഗോവയില്‍ തുടക്കം.
ഡിസംബര്‍ ആദ്യവാരം തുടങ്ങാനിരിക്കുന്ന സിസിഎല്‍ 'ടി10 ഫോര്‍മാറ്റി'ലാകും നടക്കുക. 10 ഓവറുകളായിരിക്കും കളിയിലുണ്ടാകുക. കേരള സ്ട്രൈക്കേഴ്സ്, ചെന്നൈ റൈനോസ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, തെലുഗു വാരിയേഴ്സ്, ഭോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ഷേര്‍ ദേ പഞ്ചാബ് എന്നീ ടീമുകളാണ് ഏഴാം സീസണിലെത്തുക.

 


തമിഴ് നടന്‍ രാജ്കുമാര്‍ സേതുപതിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ. നടന്‍ ബാലയാണ് ക്യാപ്റ്റന്‍. ടീമിന് എല്ലാ പിന്തുണയും മുന്‍ ക്യാപ്റ്റന്‍ മോഹന്‍ലാല്‍
ടീമിന് എല്ലാ പിന്തുണയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കളികള്‍ കാണാന്‍ അദ്ദേഹം എത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രാജ്കുമാര്‍ സേതുപതി പറഞ്ഞു. തരംഗം ഫെയിം നേഹ അയ്യരാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം അംബാസഡര്‍. പങ്കജ് ചന്ദ്രസേനന്‍ പരിശീലകനായും എം.എ. സുനില്‍ അസിസ്റ്റന്റ് കോച്ചായും ടീമിനൊപ്പമുണ്ട്.

 

ഡിസംബര്‍ ആദ്യവാരം തുടങ്ങി തുടര്‍ച്ചയായി 12 ദിവസം മല്‍സരങ്ങളുണ്ടാകും. എന്നാല്‍ കൃത്യമായ തീയതി തീരുമാനമാകുന്നതേയുള്ളൂ. മല്‍സര വേദികളെക്കുറിച്ചും വരുദിവസങ്ങളില്‍ തീരുമാനമാകും. ആദ്യ രണ്ടു സീസണുകള്‍ക്കു ശേഷം വലിയൊരു തിരിച്ചു വരവിലേക്ക് എത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം.

 

തൊടുപുഴയിലെ കെസിഎ സ്റ്റേഡിയവും പരിഗണനയിലുണ്ട്. ഗോവയില്‍ നടന്ന ടീം മീറ്റില്‍ ബാലയെക്കൂടാതെ റിയാസ്ഖാന്‍, മണിക്കുട്ടന്‍, മുന്ന, അര്‍ജുന്‍ നന്ദകുമാര്‍, വിനു മോഹന്‍, ഷെഫീഖ്, സുരേഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു. ടീം ഉടമ രാജ്കുമാര്‍ സേതുപതി ടീം അംബാസഡര്‍ നേഹ അയ്യര്‍, പരിശീലകന്‍ പങ്കജ് ചന്ദ്രസേനന്‍, എം.എ. സുനില്‍ എന്നിവരും യോഗത്തിനെത്തി. മലയാളത്തിലെ കൂടുതല്‍ താരങ്ങള്‍ ടീമിനൊപ്പം ചേരുമെന്ന് ബാല പറഞ്ഞു. 28ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടീമംഗങ്ങളെ പരിചയപ്പെടും.

 

OTHER SECTIONS