അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; ലോംങ് ജംപില്‍ ഷൈലി സിങിന് വെള്ളി

By RK.22 08 2021

imran-azhar

 


നെയ്‌റോബി: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഷൈലി സിങിന് വെള്ളി. വനിതകളുടെ ലോങ് ജംപിലാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ നേട്ടം.

 

6.59 മീറ്റര്‍ ദൂരമാണ് ഷൈലി സിങ് ചാടിയത്. ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വീഡന്‍ താരം മജ അസ്‌കാജ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.

 

നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഷൈലി. യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്.

 

ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിലാണ് ഷൈലിയുടെ പരിശീലനം.

 

 

 

 

 

OTHER SECTIONS