അട്ടിമറി..! ഷാ​ങ്ഹാ​യ് മാ​സ്റ്റേ​ഴ്സിൽ ജോ​ക്കോ​വി​ച്ചും ഫെ​ഡ​റ​റും പുറത്ത്

By Sooraj Surendran .12 10 2019

imran-azhar

 

 

ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ വൻ അട്ടിമറി. ക്വാർട്ടറിൽ സെർബിയയുട നോവാക് ജോക്കോവിച്ചും സ്വിറ്റ്സർലൻഡിന്‍ റോജർ ഫെഡററും പുറത്തായി. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 3-6, 7-5, 6-3 എന്ന സ്കോറിനാണ് ജോക്കോവിച്ച് മുട്ടുമടക്കിയത്. അതേസമയം ജർമൻ താരം അലക്സാണ്ടർ സ്വരേവ് 6-3, 6-7 (7-9), 6-3 എന്ന സ്കോറിന് ഫെഡററെ അട്ടിമറിക്കുകയായിരുന്നു. ജോക്കോവിച്ച് ടൂർണമെന്റിലെ ഒന്നാം സീഡും ഫെഡറർ രണ്ടാം സീഡുമാണ്.

 

OTHER SECTIONS