ട്വന്റി 20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റം, ടീമിലിടം നേടി രണ്ട് താരങ്ങൾ

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ദുബായ്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം. ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ആണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

 

സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പകരമാണ് ശാര്‍ദുല്‍ ടീമിലിടം നേടിയത്. ഇതോടെ യുഎഎയിൽ തുടരാൻ പറഞ്ഞ സഞ്ജു സാംസണിന്റെ സാധ്യത വീണ്ടും മങ്ങുകയാണ്.

 

ഐപിഎല്ലിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തതാണ് ശാര്‍ദുല്‍ ഠാക്കൂറിന് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നത്. അക്ഷര്‍ പട്ടേല്‍ ശ്രേയസ്സ് അയ്യര്‍ക്കും ദീപക് ചാഹറിനുമൊപ്പം റിസര്‍വ് താരമായി ടീമിനൊപ്പം നില്‍ക്കും.

 

ഇന്ത്യയ്ക്ക് വേണ്ടി 22 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച താരം 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

 

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (സഹനായകന്‍), കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, രവിചന്ദ്ര അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. എന്നിവരാണ് ബിസിസിഐ പ്രഖ്യാപിച്ച 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്.

 

OTHER SECTIONS