മയക്കുമരുന്നുമായി ശ്രീലങ്കൻ പേസ് ബൗളർ പിടിയിൽ; ഞെട്ടലിൽ ക്രിക്കറ്റ് ലോകം

By Sooraj Surendran.29 05 2020

imran-azhar

 

 

ശ്രീലങ്കന്‍ യുവ പേസ് ബൗളര്‍ ഷെഹാന്‍ മധുശങ്കയെ മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. മധുശങ്കയുടെ കാറിൽ നിന്നും രണ്ട് ഗ്രാം ഹെറോയിനാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് താരം അറസ്റ്റിലാകുന്നത്. ഏകദിന മത്സരത്തിൽ അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക് നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഷെഹാന്‍ മധുശങ്ക. ബംഗ്ലാദേശിനെതിരെ നടന്ന അരങ്ങേറ്റ മത്സരത്തിൽ മുര്‍ത്തസ, റൂബല്‍ ഹസന്‍, മഹ്മുദുളള എന്നിവരുടെ വിക്കറ്റുകളാണ്‌ അടുത്തടുത്ത പന്തുകളിൽ മധുശങ്ക വീഴ്ത്തിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് താരം അറസ്റ്റിലാകുന്നത്.

 

OTHER SECTIONS