ഇന്ത്യന്‍ ടീമിന് ആശ്വാസമായി ശിഖര്‍ ധവാന്‍ തിരികെയെത്തുന്നു; ടീം തിരഞ്ഞെടുപ്പില്‍ ഭാഗമാകും

By mathew.21 07 2019

imran-azhar


മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ടീമിന് ആശ്വാസ വാര്‍ത്ത. ലോകകപ്പിനിടെ വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക് മാറിയതിനെ തുടര്‍ന്ന് ടീം തിരഞ്ഞെടുപ്പില്‍ ഭാഗമാകും.

ഞായറാഴ്ച ഉച്ച കഴിഞ്ഞാകും ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉള്‍പെടുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുക.

ഈ സാഹചര്യത്തിലാണ് ധവാന്‍ പരിക്ക് മാറി തിരിച്ചെത്തുന്നത്. ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ് ധവാന്റെ ഇടതു തള്ളവിരലിന് പൊട്ടലേല്‍ക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന് ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായി. ധവാന്റെ പരിക്ക് ടീം കോമ്പിനേഷനെ തന്നെ സാരമായി ബാധിച്ചു. ഓസീസിനെതിരേ 109 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുന്നത്.

 

OTHER SECTIONS