ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി: ശിഖർ ധവാന് വിരലിൽ പരിക്ക്, മൂന്ന് ആഴ്ചത്തേക്ക് പുറത്ത്

By Sooraj Surendran .11 06 2019

imran-azhar

 

 

മുംബൈ: ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തിയ ശിഖർ ധവാന് പരിക്ക്. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെയാണ് ധവാന് പരിക്കേറ്റത്. കൈവിരലിൽ പരിക്കേറ്റ ധവാൻ മൂന്ന് ആഴ്ചത്തേക്ക് ലോകകപ്പ് കളിക്കില്ലെന്നാണ് വിവരം. മത്സരത്തിൽ നാഥൻ കോൾട്ടർ നീലിന്റെ ബൗൺസറിലാണ് ധവാന് പരിക്കേറ്റത്. ഓസീസിനെതിരെ 117 റൺസാണ് ധവാൻ നേടിയത്. പരിക്കേറ്റ വിരലിൽ പൊട്ടലുണ്ടായതായാണ് സ്കാനിങ് റിപ്പോർട്ട്. പരിക്കേറ്റ ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. 13 ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുകയാണ് ഈ വാർത്ത.

OTHER SECTIONS