ധവാൻ പുറത്ത്: പകരക്കാരനായി ഋഷഭ് പന്ത്

By Sooraj Surendran .19 06 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ വിരലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ താരം ശിഖർ ധവാൻ ടീമിൽ നിന്നും പുറത്ത്. ധവാന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തി. വിരലിന് പൊട്ടലേറ്റതിനെ തുടർന്ന് ധവാന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ജൂലൈ പകുതിയോടെ മാത്രമേ താരത്തിന് തിരിച്ചെത്താൻ കഴിയുകയുള്ളൂവെന്നും ടീം മാനേജർ സുനിൽ സുബ്രഹ്മണ്യം പറഞ്ഞു. പന്തിനെ പകരക്കാരനായി ഉൾപ്പെടുത്താൻ ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ധവാന് പകരം കെ എൽ രാഹുലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടി മികച്ച ഫോമിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് പരിക്ക് പിടികൂടിയത്.

OTHER SECTIONS