വനിതാ ഹോക്കി ടീം പരിശീലകന്‍ ഷോര്‍ഡ് മരീന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കും

By praveen prasannan.08 Sep, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകനായിരുന്ന ഷോര്‍ഡ് മരീന്‍ പുരുഷ ഹോക്കി ടീമിനെ പരിശീലിപ്പിക്കും. റോളണ്ട് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയ പശ്ചാത്തലത്തിലാണിത്.

കായിക മന്ത്രിയായി ചുമതലയേറ്റ രാജ്യവര്‍ദ്ധന്‍ സിംഗ് റാതോഡ് ട്വിറ്ററിലൂടെയാണ് പുതിയ പരിശീലകനെ നിയമിച്ച വിവരം അറിയിച്ചത് ലോകകപ്പ് നേടിയ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ പരിശീലകനായിരുന്ന ഹരേന്ദ്ര സിംഗിനെ വനിതാ ടീമിന്‍റെ ഹൈ പെര്‍ഫോമന്‍സ് സ്പേഷ്യലിസ്റ്റ് പരിശീലകനായും നിയമിച്ചു. ഹരേന്ദ്ര സിംഗ് അര്‍ജുന അവാര്‍ഡ് ജേതാവാണ്.

പുതിയ പരിശീലകനെ നിയമിക്കാനായി ഹോക്കി ഇന്ത്യ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ മാസം 15നായിരുന്നു അപേക്ഷ ലഭിക്കേണ്ടിയിരുന്ന അവസാന തീയതി.അതിനിടെയാണ് അപ്രതീക്ഷിതമായി പരിശീലകനെ നിയമിച്ചത്.

ഈ മാസം 20ന് ഷാാര്‍ഡ് മരീന്‍ പുതിയ ചുമതലയേക്കും. ഹരേന്ദ്ര സിംഗ് ശനിയാഴ്ച ചുമതലയേല്‍ക്കും.

 

 

OTHER SECTIONS