മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി സിദാൻ തുടരുമെന്ന് സൂചന

By Sooraj Surendran.12 Sep, 2018

imran-azhar

 

 

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി സിനദിൻ സിദാൻ പരിശീലകനാകുമെന്ന സൂചനകൾ ശക്തമാകുകയാണ്. റയൽ മാഡ്രിഡിന്റെ മാനേജർ ആയിരുന്നു സിദാൻ. റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം സിദാൻ ഒഴിഞ്ഞിരുന്നു. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പരിശീലന രംഗത്തേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ് താനെന്ന് സിദാൻ പ്രഖ്യാപിച്ചിരുന്നു.റയലിന് തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിക്കൊടുത്ത സിദാൻ 2014ൽ ആണ് പരിശീലന രംഗത്തേക്ക് കടക്കുന്നത്. ഹോസെ മൊറീഞ്ഞോയ്ക്ക് പകരമാണ് സിദാൻ എത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ സിദാൻ ഏത് ടീമിലേക്കാണ് പരിശീലകനായി സ്ഥാനമേൽക്കുന്നതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 'ഒരു സംശയവും വേണ്ട. ഞാന്‍ പരിശീലകവേഷത്തില്‍ ഉടന്‍ മടങ്ങിയെത്തും, കാരണം ആ ജോലി ഞാന്‍ വളരെയേറെ ആസ്വദിക്കുന്നു' എന്ന് സിദാൻ സ്പാനിഷ് ടെലിവിഷൻ ചാനലിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

OTHER SECTIONS