ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം സിമ്രാന്‍ജിത് കൗര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി

By Web Desk.30 07 2021

imran-azhar

 


ടോക്യോ: വനിതകളുടെ 60 കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ സിമ്രാന്‍ജിത് കൗര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. തായ്ലന്‍ഡിന്റെ സുഡാപോണ്‍ സീസോണ്‍ഡിയാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. 5-0 എന്ന സ്‌കോറിനാണ് തായ്ലന്‍ഡ് താരത്തിന്റെ വിജയം

മൂന്നു റൗണ്ടിലും ആധിപത്യം പുലര്‍ത്താന്‍ ടൂര്‍ണമെന്റിലെ നാലാം സീഡായ സിമ്രാന്‍ജിത് കൗറിന് സാധിച്ചില്ല. അഞ്ച് ജഡ്ജസും തായ്ലന്‍ഡ് താരത്തിന് അനുകൂലമായാണ് നിന്നത്.

മൂന്നു റൗണ്ടുകളിലുമായി സുഡാപോണ്‍ 30 പോയന്റുകള്‍ നേടിയപ്പോള്‍ സിമ്രാന്‍ജിതിന് 27 പോയന്റുകള്‍ മാത്രമാണ് നേടിയത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചാണ് സിമ്രാന്‍ജീത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

 

OTHER SECTIONS