ചൈന ഓപ്പൺ; സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി

By Chithra.18 09 2019

imran-azhar

 

ഷ്വാങ്‌ഷു : ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മുൻ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവായ ചൈനയുടെ ലീ ഷെറൂവിനെ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീ ക്വർട്ടർഫൈനലിലേക്ക് മുന്നേറിയത്. സ്‌കോർ : 21-18, 21-12.

 

വെറും 34 മിനിറ്റുകൾ കൊണ്ടാണ് സിന്ധു .ഷെറൂവിനെ തോൽപ്പിച്ചത്. വേൾഡ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാണിച്ച സിന്ധു ചൈന ഓപ്പണിലും മികവ് കാണിക്കുന്നു എന്ന് ഇന്ത്യൻ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

 

ആദ്യ സെറ്റിൽ തുടർച്ചായി നാല് പോയിന്റുകൾ വിട്ടുനൽകിയിട്ടാണ് സിന്ധു മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം സെറ്റിൽ 6-2 എന്ന സ്കോറിന് പിറകിൽ നിന്ന ശേഷമാണ് സിന്ധു തന്റെ മികച്ച പ്രകടനം കാഴ്‌ചവെച്ച് മത്സരം കൈപ്പിടിയിലാക്കിയത്.

OTHER SECTIONS