ഫ്രഞ്ച് ഓപ്പൺ; സിന്ധുവിനും സൈനയ്ക്കും ക്വാർട്ടറിൽ മടക്കം

By Chithra.26 10 2019

imran-azhar

 

പാരീസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ലോക ചാമ്പ്യൻ പി,വി. സിന്ധുവിന് ക്വാർട്ടറിൽ അടിതെറ്റി. തായ്‌വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു തോൽവി രുചിച്ചത്. സ്‌കോർ : 16-21, 26-24, 17-21. മികച്ച രീതിയിൽ സിന്ധു പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. ആദ്യ ഗെയിമിൽ കൈവിട്ട കളി സിന്ധു രണ്ടാം ഗെയിമിൽ സ്വന്തമാക്കിയിരുന്നു. 33 മിനിറ്റായിരുന്നു രണ്ടാം ഗെയിമിൽ കളിച്ചത്. എന്നാൽ ഈ മികവ് മൂന്നാം ഗെയിമിൽ പുറത്തെടുക്കാൻ സിന്ധുവിന് കഴിഞ്ഞില്ല.

 

സൈന നെഹ്‌വാളും ക്വാർട്ടറിൽ പുറത്തായി. ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ താരമായ ആൻ സെ യങിനോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോർ : 20-22, 21-23. 49 മിനിറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ആൻ സെ യങ് സൈനയെ പരാജയപ്പെടുത്തിയത്.

 

അതേസമയം പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാഥ്വിക് സായ്‌രാജ് റാങ്കിറെഡ്‌ഡി സഖ്യം ഫ്രഞ്ച് ഓപ്പൺ സെമിയിലേക്ക് മുന്നേറി. ക്വാർട്ടറിൽ ഡെന്മാർക്കിന്റെ കിം ആസ്ട്രപ്-ആൻഡേർസ് സ്കാറപ്പ് റാസ്‌മസ്സൻ സഖ്യത്തിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ : 21-13, 22-20.

OTHER SECTIONS