ഡെന്മാർക്ക് ഓപ്പൺ; ക്വാർട്ടർ ലക്ഷ്യമാക്കി പി.വി. സിന്ധു

By Chithra.17 10 2019

imran-azhar

 

കോപ്പൻഹേഗൻ : ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പ്രീ ക്വാർട്ടർ ലക്ഷ്യമാക്കി ലോക ചാമ്പ്യൻ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും.

 

ആദ്യ റൗണ്ടിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ജയിച്ച സിന്ധുവിന് ഈ റൗണ്ട് കടക്കേണ്ടത് അത്യാവശ്യമാണ്. ഈ വർഷത്തെ ലോക ചാമ്പ്യൻഷിപ്പ് വിജയിച്ചതിന് ശേഷം നടന്ന ജപ്പാൻ ഓപ്പണിലും കൊറിയ ഓപ്പണിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

 

മറ്റൊരു ഇന്ത്യൻ താരമായ സായ് പ്രണീതും ഇന്നിറങ്ങും. സൈന നെഹ്‌വാളും പി. കശ്യപും കെ. ശ്രീകാന്തും പോരാട്ടങ്ങളൊന്നും കാണിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

OTHER SECTIONS