ഡെന്മാർക്ക് ഓപ്പൺ: സിന്ധുവും സായ് പ്രനീതും പ്രീ ക്വാർട്ടറിൽ, കശ്യപ് പുറത്ത്

By Chithra.15 10 2019

imran-azhar

 

കോപ്പൻഹേഗൻ : ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ലോക ചാമ്പ്യൻ പി.വി. സിന്ധു പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്തോനേഷ്യയുടെ ഗ്രിഗോറിയാ മാരിസ്കയെ കടുത്ത പോരാട്ടത്തിനൊടുവിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.

 

സ്‌കോർ : 22-20, 21-18. ലോക ചാമ്പ്യൻഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയാ ഓപ്പണിലും സെമി പോലും കാണാതെ സിന്ധു പുറത്തായിരുന്നു. അതിനാൽ തന്നെ ഈ ടൂർണമെന്റ് സിന്ധുവും ഇന്ത്യയും വൻ പ്രതീക്ഷയർപ്പിക്കുന്നതാണ്.

 

സായ് പ്രണീതും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മുൻ ഒന്നാം നമ്പർ താരമായിരുന്ന ലിൻ ഡാനിനെയാണ് പ്രണീത് പരാജയപ്പെടുത്തിയത്. മറ്റൊരു ഇന്ത്യൻ താരമായ പി. കശ്യപ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

OTHER SECTIONS