സിന്ധു ഫൈനലില്‍ വീണു

By praveen prasannan.26 Nov, 2017

imran-azhar

കോവ് ലൂന്‍ : ഹോങ്കോങ്ങ് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ താരം സിന്ധുവിന് അടിപതറി. ലോക ഒന്നാം നന്പറായ ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധുവിന്‍റെ പരാജയം. സ്കോര്‍ 21~18, 21~18.

കഴിഞ്ഞ ഫൈനലിന്‍റെ ആവര്‍ത്തനമായിരുന്നു ഇപ്പോഴും അന്നും തായ് സു യിങ്ങാണ് ജയിച്ചത്.

നേരത്തേ പത്ത് വണ ഇരുതാരങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴ് തവണയും സിന്ധു പരാജയപ്പെട്ടു.

ഈ സീസണില്‍ നാലാം ഫൈനല്‍ കളിക്കുന്ന സിന്ധുവിന്‍റെ രണ്ടാം പരാജയമാണിത്. ഇന്ത്യ ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു കിരീടം നേടിയിരുന്നു. ലോക ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്‍റെ നസോമി ഒകുഹാരയോട് തോറ്റിരുന്നു.

 

 

OTHER SECTIONS