ഇന്തോനേഷ്യ ഓപ്പൺ; ഫൈനലിലേക്ക് മുന്നേറി സിന്ധു

By Chithra.21 07 2019

imran-azhar

 

ജക്കാർത്ത : ലോക മൂന്നാം റാങ്കിലുള്ള താരത്തെ മറികടന്ന്‌ പി.വി.സിന്ധു ഇന്തോനേഷ്യ ഓപ്പൺ ഫൈനലിലേക്ക് കടന്നു. ചൈനയുടെ ചെൻ യൂഫിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധു ഫൈനലിലേക്ക് മുന്നേറുന്നത്.

 

21-19, 21-10 എന്നായിരുന്നു സ്‌കോർനില. വെറും 46 മിനിറ്റുകൾക്കുള്ളിലാണ് അഞ്ചാം റാങ്കുകാരി സിന്ധു മൂന്നാം റാങ്കിലുള്ള ചെൻ യൂഫിയെ മലർത്തിയടിച്ചത്.

 

ആദ്യ ഗെയിമിൽ അൽപ്പം വിയർക്കേണ്ടി വന്ന സിന്ധു രണ്ടാം ഗെയിമിൽ യൂഫിയെ കടുത്ത പ്രതിരോധത്തിൽ ആക്കുകയായിരുന്നു.

 

ജപ്പാന്റെ അക്കാനെ യമാഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. 2019ലെ തന്റെ ആദ്യ കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിന്ധു.

OTHER SECTIONS