ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സിന്ധുവിന്

By praveen prasannan.02 Apr, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ കിരീടം പി വി സിന്ധുവിന്. സ്പെയിനിന്‍റെ കരോലിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത് സ്കോര്‍( 21~19, 21~16).


മല്‍സരന്‍ 47 മിനിട്ട് നീണ്ടു നിന്നു. കഴിഞ്ഞ വര്‍ഷം ദുബായ് ബി ഡബ്ളിയു എഫ് സൂപ്പര്‍ സീരീസിലാണ് മാരിനെ സിന്ധു ഇതിന് മുന്പ് പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിമില്‍ സിന്ധു 5~1ന് തുടക്കത്തില്‍ തന്നെ ലീഡ് നേടി. മരിന്‍ ശക്തമായ പോരാടിയെങ്കിലും സിന്ധി 11~9 ന്‍റെ ലീഡ് മല്‍സരം പുരോഗമിക്കവെ നേടി.

മാരിന്‍ 18~17ന് പിന്നീട് ആദ്യ ഗെയിമില്‍ ലീഡൂം നേടി. എന്നാല്‍ അവസാനം സിന്ധു 21~19ന് ഗെയില്‍ സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ സിന്ധു തുടക്കത്തില്‍ 4~0ന് ലീഡ് നേടി. പിന്നീട് സിന്ധുവിന്‍റെ ലീഡ് 15~10 എന്ന നിലയിലാവുകയും ചെയ്തു. രണ്ടാം ഗെയിം സിന്ധു 21~16ന് നേടി.


റിയോ ഡി ജനീറോ ഒളിന്പിക്സ് ഫൈനലില്‍ മാരിന്‍ സിന്ധുവിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയിരുന്നു. ഇതിനുളള മധുര പ്രതികാരം കൂടിയായി ഇപ്പോഴത്തെ ജയം.