തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സിന്ധുവും ശ്രീകാന്തും രണ്ടാം റൗണ്ടില്‍

By Veena Viswan.19 01 2021

imran-azhar


ബാങ്കോക്ക്: ഇന്ത്യയുടെ ടോപ് സീഡ് താരങ്ങളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍.

 

ലോക 12ാം നമ്പര്‍ താരമായ തായ്‌ലന്‍ഡിന്റെ ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. ഇരുവരും നേര്‍ക്കുനേര്‍ വന്ന 12 മത്സരങ്ങളിലും 11 തവണയും ലോകചാമ്പ്യനാണ് വിജയം സ്വന്തമാക്കിയത്.

 

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്ത് തായ്‌ലന്‍ഡിന്റെ സിറ്റിഹ്‌കോം തമ്മസിനിനെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്.

OTHER SECTIONS