സിംഗപൂര്‍ സൂപ്പര്‍ സീരീസ്: സിന്ധുവും ശ്രീകാന്തും ക്വാട്ടറില്‍

By praveen prasannan.14 Apr, 2017

imran-azhar

സിംഗപൂര്‍: സിംഗപൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പി വി സിന്ധുവും കിദംബി ശ്രീകാന്തും സായ് പ്രണീതും ക്വാട്ടറില്‍ കടന്നു. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ ~ബി സുമീത് സഖ്യം ക്വാട്ടറില്‍ കടന്നിട്ടുണ്ട്.

എന്നാല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടു. അശ്വിനി പൊന്നപ്പ~ സിക്കി റെഡ്ഡി സഖ്യം 11~21, 21~19, 12~21 എന്ന സ്കോറിന് പരാജയപ്പെട്ടു. ജപ്പാന്‍ സഖ്യമായ മിസാകി മട്സുടൊമ ~അയക ടകഹാഷി സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്.

സിന്ധു 19~21, 21~17, 21~8 എന്ന സ്കോറിന് ഇന്തോനേഷ്യയുടെ ഫിതിരാനി ഫിതിരാനിയെ പരാജയപ്പെടുത്തുകയായിരുന്നു. സ്പെയിനിന്‍റെ കരോലിന മാരിനാണ് ക്വാട്ടറില്‍ സിന്ധുവിന്‍റെ എതിരാളി.

പ്രണീത് ചൈനയുടെ ക്വിയോ ബിനിനെ 21~15, 21~23, 21~16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ശ്രീകാന്ത് 18~21, 21~19, 22~20 എന്ന സ്കോറിന് ഇന്തോനേഷ്യയുടെ ഇഹ്സാന്‍ മൌലാന ജ്മുസ്തഫയെ പരാജയപ്പെടുത്തുകയായിരുന്നു.

OTHER SECTIONS