കുട്ടി ഡാന്‍സുമായി കുഞ്ഞു സിവയെത്തി ;അച്ഛനേക്കാള്‍ നന്നായി നൃത്തം ചെയ്യുന്ന മകളെന്ന് ധോണി

By Anju.30 Apr, 2018

imran-azhar

 

 


ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ച കുഞ്ഞു താരമാണ് സിവ ധോണി. .സിവയുടെ പാട്ടും കുസൃതികളുമെല്ലാം എല്ലായ്പ്പോഴും വലിയ വാര്‍ത്തകളാകാറുമുണ്ട്. ഇത്തവണ ആരാധകരുടെ മനസ്സ് കീഴടക്കാന്‍ ഒരു തകര്‍പ്പന്‍ ഡാന്‍സുമായെത്തിയിരിക്കുകയാണ് സിവ ധോണി.

 

കുഞ്ഞു കുസൃതിയോടെ പാട്ടിന്റെ താളത്തിനനുസരിച്ച് തുള്ളിച്ചാടുന്ന സിവ അച്ഛനേക്കാള്‍ നന്നായി നൃത്തം ചെയ്യുന്ന മകളാണ് എന്നാണ് വീഡിയോക്കൊപ്പ്ം ധോണി കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.

 

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പതിനൊന്ന് ലക്ഷത്തിലേറെ ലൈക്കുകളും പത്തൊമ്പതിനായിരത്തോളം കമന്റ്‌സും വീഡിയോയ്ക്ക് ലഭിച്ചു. ഡാന്‍സിന്റെ കൂടെ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംങ്‌സിനായി ആരവം മുഴക്കുന്ന സിവയുടെ വീഡിയോയും ഇതിനൊപ്പം ധോണി പങ്കുവെച്ചിട്ടുണ്ട്. മകളുടെ നിരവധി പാട്ടുകളും കുസൃതികളും നേരത്തെയും ധോണി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

 

 

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

">

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

OTHER SECTIONS