കന്നി അർധശതകം കുറിച്ച് ശിവം ദുബെ പുറത്ത്; ഇന്ത്യ 112-3 (12) ലൈവ്

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: അന്താരാഷ്ട്ര ടി ട്വൻറി മത്സരത്തിൽ കന്നി അർധശതകം കുറിച്ച് യുവതാരം ശിവം ദുബെ. 30 പന്തിൽ 3 ബൗണ്ടറിയും, 4 സിക്സറുമടക്കം 54 റൺസ് നേടിയാണ് ശിവം ദുബെ പുറത്തായത്. ഹെയ്ഡൻ വാഷിന്റെ പന്തിൽ ഷിംറോൺ ഹേറ്റ്മേയർ എടുത്ത ക്യാച്ചിലൂടെയാണ് ദുബെ പുറത്തായത്. പതിനൊന്നാം ഓവറിലെ രണ്ടാം പന്തിൽ പൊള്ളാർഡ് ദുബെയുടെ ക്യാച്ച് കൈവിട്ടിരുന്നു. തൊട്ടടുത്ത പന്തിലാണ് വിക്കറ്റ് മറ്റൊരു ക്യാച്ചിലൂടെ തന്നെ നഷ്ടമായത്. രോഹിത് ശർമ്മ (15), കെ എൽ രാഹുൽ (11) എന്നിവരുടെ വിക്കറ്റുകളാണ്‌ നേരത്തെ നഷ്ടമായത്. വിരാട് കോലി (13), ഋഷഭ് പന്ത് (7) എന്നിവരാണ് ക്രീസിൽ 12 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

OTHER SECTIONS