യുഎസ് ഓപ്പൺ; സ്ലൊയേന്‍ സ്റ്റെഫാന്‍സ് വനിതാ ചാമ്പ്യന്‍

By BINDU PP.10 Sep, 2017

imran-azhar

 

 

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ സൊളാന്‍ സ്റ്റീഫന്‍സിന്. ഫൈനലിൽ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻസ് ആദ്യ ഗ്രാന്‍റ്സ്‌ലാം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-0. കേവലം ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന മത്സരത്തിൽ കീസ് വരുത്തിയ തുടർച്ചയായായ പിഴവുകൾ ഏറെ നിർണായകമായി. 30ലേറെ പിഴവുകളാണ് കീസ് വരുത്തിയത്. അതേസമയം സ്റ്റീഫൻസ് ആകട്ടെ ആറു പിഴവുകൾ മാത്രമാണ് വരുത്തിയത്. 2002ല്‍ സെറീന വില്യംസും വീനസ് വില്യംസും ഫൈനലില്‍ പോരടിച്ചശേഷം ഇതാദ്യമായാണ് അമേരിക്കക്കാർ യുഎസ് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടിയത്. സ്റ്റീഫന്‍സിന്‍റെയും കീസിന്‍റെയും ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്. ഇതുൾപ്പെടെ ഏറെ പ്രത്യേകതകൾ ഈ ഫൈനലിനുണ്ടായിരുന്നു.ഇടതു കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് 11 മാസം ടെന്നീസില്‍നിന്നു വിട്ടുനിന്ന സ്റ്റീഫന്‍സ് ജൂലൈയിലാണ് കളിയിലേക്കു തിരിച്ചെത്തിയത്. സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫന്‍സ് സെമി ഫൈനലില്‍ ഏഴു ഗ്രാന്‍സ്‌ലാം നേടിയ വീനസ് വില്യംസിനെ 6-1, 0-6, 7-5ന് തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് കുതിച്ചത്. ജൂലൈയില്‍ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റീഫന്‍സ് 957-ാം റാങ്കിലായിരുന്നു. 16 മത്സരങ്ങളില്‍ പതിനാലിലും ജയിക്കുകയും. കനേഡിയന്‍ ഓപ്പണിലും സിന്‍സിനാറ്റി മാസ്റ്റേഴ്‌സിലും ഫൈനലിലെത്തുകയും ചെയ്തതോടെ സ്റ്റീഫൻസ് 83-ാം റാങ്കിലേക്ക് ഉയർന്നിരുന്നു.ഇതിനു മുമ്പ് 2015ലെ മയാമി മസാറ്റേഴ്‌സില്‍ ഏറ്റുമുട്ടിയതാണ് ഇരുവരുടെയും ഏക പോരാട്ടം. അന്ന് സ്റ്റീഫന്‍സ് ജയിച്ചിരുന്നു.

OTHER SECTIONS