ഇന്ത്യയെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്ക; വിജയലക്ഷ്യം 135 റൺസ്

By Sooraj Surendran.22 09 2019

imran-azhar

 

 

ബംഗളുരു: ടി ട്വൻറി പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണ് നേടാനായത്. 25 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 36 റൺസ് നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ധവാൻ ഒഴികെ മുൻനിര താരങ്ങൾക്ക് മത്സരത്തിൽ ക്ഷോഭിക്കാനായില്ല. വിരാട് കോലി (9), ഋഷഭ് പന്ത് (19), സ്രേയസ് അയ്യർ (5), ഹാർദിക് പാണ്ഡ്യ (14) തുടങ്ങിയവർ വളരെ വേഗം കൂടാരം കയറി. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡ 3 വിക്കറ്റുകൾ നേടി. പരമ്പര സമനിലയിലെത്തിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 135 റൺസാണ് നേടേണ്ടത്.

 

OTHER SECTIONS