കൊറോണ: നാട്ടിലേക്ക് മടങ്ങാനാകാതെ ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങൾ ഇന്ത്യയിൽ കുരുങ്ങി

By Sooraj Surendran.17 03 2020

imran-azhar

 

 

കൊൽക്കത്ത: കൊറോണ വൈറസ് ബാധ കാരണം ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കിയതോടെ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങൾ ഇന്ത്യയിൽ കുരുങ്ങിയ അവസ്ഥയിലാണ്. 15ന് ലക്നൗവിലും 18ന് കൊൽക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് കൊറോണ മൂലം റദ്ദാക്കിയത്. കൊൽക്കത്തയിലാണ് ദക്ഷിണാഫ്രിക്കൻ ടീം നിലവിലുള്ളത്. സംഘം ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ പരമ്പരയിലെ ഒരു മത്സരം പോലും കളിക്കാനാകാതെയാണ് ദക്ഷിണാഫ്രിക്ക മടങ്ങുന്നത്. പരിശോധനകൾക്കുമായി വിദഗ്ധ ഡോക്ടർമാരുടെ സംഘവും ടീമിനൊപ്പമുണ്ട്.

 

OTHER SECTIONS