By mathew.15 08 2019
കേപ്ടൗണ്‍: ഇന്ത്യന്‍ പര്യടനത്തിനായുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ്, ടി20 ടീമുകളെ പ്രഖ്യാപിച്ചു. ടി20 ടീമിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് നയിക്കും. ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍ ഉണ്ട്. ടെസ്റ്റ് ടീമിനെ ഫാഫ് ഡു പ്ലെസിസ് നയിക്കും. ടെസ്റ്റ് ടീമില്‍ രണ്ട് പുതിയ താരങ്ങള്‍ ഇടം നേടി.
അടുത്ത മാസമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 15നാണ് ടി20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), തെംബ ബവുമ (ഉപനായകന്‍), തെയുനിസ് ഡി ബ്രുയ്ന്, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, സെനുരന്‍ മുത്തുസാമി, ലുംഗി എന്‍ഗിഡി, അന്റിച്ച് നോര്‍ജെ, വെര്‍ണോന്‍ ഫിലാന്‍ഡര്‍, ഡെയ്ന്‍ പീറ്റ്, കംഗിസോ റബാദ, റൂഡി സെക്കന്‍ഡ്.
ടി20 ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), റസ്സി വാന്‍ ഡര് ഡസ്സന് (വൈസ് ക്യാപ്റ്റന്‍), തെംബ ബവുമ, ജൂനിയര്‍ ഡാല, ബോണ്‍ ഫോര്‍ട്വിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, അന്റിച്ച് നോര്‍ജെ, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, കഗീസോ റബാദ, തബ്രൈസ് ഷംസി, ജോന്- ജോന് സ്മട്ട്സ്.