By Lekshmi.04 05 2022
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിർമിച്ച സ്പോർട്സ് സെന്ററിന്റെയും ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 5ന് സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും.വിദ്യാർഥികളുടെ കായിക പുരോഗതി ലക്ഷ്യമാക്കി രാജ്യാന്തര നിലവാരത്തിൽ സ്പോർട്സ് സെന്റർ നിർമിച്ചിരിക്കുന്നത്.
കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്സ് കമ്പനി 5 കോടി രൂപ ചെലവിട്ടാണ് സ്പോർട്സ് സെന്ററിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ചിട്ടുള്ള സ്പോർട്സ് സെന്ററിൽ 4 വുഡൻ ഷട്ടിൽ കോർട്ടുകളാണുള്ളത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ചിട്ടുള്ളത്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത തടിയാണ് 11,000 ചതുരശ്രയടി വിസ്തീർണമുള്ള സ്പോർട്സ് സെന്ററിന്റെ തറയിൽ വിരിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനങ്ങളും, രാത്രിയും പകലും ഒരു പോലെ കളിക്കാൻ പാകത്തിനു വൈദ്യുതി ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
7 മുതൽ 13 വരെ നടക്കുന്ന ടൂർണമെന്റിൽ 3 വിഭാഗങ്ങളിലായി 1300 മത്സരാർഥികൾ മറ്റുരയ്ക്കും. ആൺ കുട്ടികളെയും പെൺകുട്ടികളെയും പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് മത്സരം.