ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു ; കിഡംബി ശ്രീകാന്ത് പുറത്ത്

By uthara.01 Jan, 1970

imran-azhar

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ ക്വാര്‍ട്ടർ ഫൈനലിൽ  കിഡംബി ശ്രീകാന്ത് കൊറിയന്‍ എതിരാളിയോട് പരാജിതനായി .കൊറിയയുടെ ലീ ഡോംഗ് കിയോണിനോട് മൂന്ന് മത്സരങ്ങളിൽ  മത്സരിച്ചാണ്  പരാജയം ഏറ്റുവാങ്ങിയത് . മത്സരത്തിൽ നിര്‍ണായകമായ രണ്ടും മൂന്നും ഗെയിമുകളില്‍ ആണ്  തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് .കിഡംബി ശ്രീകാന്ത് പുറത്തായതോടെ നിന്ദയുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റിരിക്കുകയാണ് .ഒരു മണിക്കൂറും 19 മിനിറ്റുമായാണ് മത്സരം നീണ്ടത് .ഇന്ത്യയുടെ പ്രതീക്ഷയായ പി.വി  സിന്ധുവും എച്ച് .എ സ് പ്രണോയും നേരത്തെ തന്നെ  പുറത്തായിരുന്നു .