ഇന്ത്യക്ക് സുവർണാവസരം

By Online Desk.05 12 2018

imran-azhar


അഡ്‌ലെയ്ഡ് : ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര മേലെ ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയ പരിക്ക് ഭീഷണിയിൽ . പരിശീലനത്തിനിടെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് വിരലിൽ കൊണ്ട് ഫിഞ്ചിന് പരിക്ക് പറ്റിയത് ടീമിനെ ആശങ്കയിലാക്കിയിരിക്കുകയാണ് .എന്നാൽ പരിക്ക് സാരമില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ .മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും അഭാവത്തിലിറങ്ങുന്ന ഓസ്‌ട്രേലിയക്ക് ആരോൺ ഫിഞ്ചിന്റെ സാന്നിധ്യം അതി നിർണായകമാണ് .

പാക്കിസ്ഥാനെതിരായ പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഫിഞ്ച് ഭേദപ്പെട്ട പ്രകടനം ഓസ്‌ടേലിയയ്ക്ക് വേണ്ടി കാഴ്ച വെച്ചിരുന്നു ഉസ്മാൻ ക്വജയ്ക്ക് പകരം അരങ്ങേറ്റക്കാരൻ മാർക്കസ് ഹാരിസ് ഫിഞ്ചിനൊപ്പം ഓപ്പണറായി ഇറങ്ങണമെന്ന് അൺ ക്യാപ്റ്റൻ റിക്കി പോണ്ടിങ് നിർദ്ദേശിച്ചിരുന്നു .സ്മിത്തിന്റെ അഭാവത്തിൽ ഉസ്മാൻ ക്വജ രണ്ടാമനായി ഇറങ്ങണമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടിരുന്നു .നേരത്തെ പരിശീലന മത്സരത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് ആദ്യ മത്സരത്തിൽ കളിക്കാനാകില്ലെന്ന് ബി സി സി ഐ അറിയിച്ചു .

OTHER SECTIONS