താന്‍ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദ്

By anju.19 05 2019

imran-azhar

താന്‍ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദ്. തന്റെ നാടായ ഒഡീഷയില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പമാണ് ജീവിക്കുന്നതെന്ന് ദ്യുതി വെളിപ്പെടുത്തി. സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന് കായിക താരമാണ് ദ്യുതി ചന്ദ്.


'എന്റെ ആത്മസഖിയെ ഞാന്‍ കണ്ടെത്തി. എല്ലാവര്‍ക്കും അവര്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സ്വവര്‍ഗപ്രണയമുളളവരുടെ അവകാശങ്ങളെ ഞാനെന്നും പിന്തുണച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിക്കും,' ദ്യുതി വെളിപ്പെടുത്തി.

 

OTHER SECTIONS